Sunday, 18 December 2011

നാമതില്‍ ഉണ്ടായിരുന്നുവെങ്കില്‍!!



മലയുടെ മുകളിലേക്ക് കയറിപ്പോകുന്ന ബസ്സ്. വിനോദയാത്രാ സംഘമാണ് ഉള്ളില്‍. മലമുകളില്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്ന് വണ്ടി നിറുത്തി. രണ്ടുപേര്‍ക്ക് അവിടെ ഇറങ്ങണമെന്ന് നിര്‍ബന്ധം. നവദമ്പതികളായ ഒരു യുവാവും യുവതിയുമായിരുന്നു ആ രണ്ടുപേര്‍. കടുത്ത മതവിശ്വാസികളായിരുന്നു ഈ ദമ്പതികള്‍. 
 അവരെ ഇറക്കി വണ്ടി മുന്നോട്ടുപോയി.




വണ്ടി മുന്നോട്ടുപോകവെ പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ട് ദമ്പതികള്‍ തിരിഞ്ഞുനോക്കി. അവര്‍ ഞെട്ടിപ്പോയി. ഒരു കൂറ്റന്‍ പാറ മലമുകളില്‍ നിന്നും ഉരുണ്ടുവന്ന് അവര്‍ സഞ്ചരിച്ച ബസ്സിന് മുകളില്‍ പതിച്ചതാണ് കണ്ടത്. അവര്‍ പണിപ്പെട്ട് ഓടി ബസ്സിന് അടുത്തെത്തി. ബസ്സ് തകര്‍ന്ന് പൂര്‍ണ്ണമായും മണ്ണിനടിയിലായി.
കഷ്ടം! ആ ബസ്സില്‍ ഉണ്ടായിരുന്ന 18 യാത്രക്കാരും 
കൊല്ലപ്പെട്ടിരുന്നു.



ഇതുകണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് യുവതി തന്റെ ഭര്‍ത്താവിനോട് പറഞ്ഞു:' കഷ്ടമായിപ്പോയി...നമ്മള്‍ ആ ബസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു'

പ്രിയ വായനക്കാരെ,
പറയുക, എന്തുകൊണ്ടായിരിക്കും ആ നവവധു അങ്ങനെ പറഞ്ഞത്????? 

Sunday, 14 August 2011

Tuesday, 12 July 2011

Hello everybody,
                         I have started a blog with a purpose of discussing  god ,science etc
             So please come and join me.
Love,
GRC